ഭൂമിയിടപാട് കേസില്‍ ആടിയുലഞ്ഞ് സീറോ മലബാര്‍ സഭ; ഇന്ന് അടിയന്തര യോഗം

എറണാങ്കുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചരിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി വിധിച്ചതിനു പിന്നാലെ സഭയുടെ അടിയന്തര യോഗം ഇന്ന് വൈകീട്ട് ചേരും. വൈകീട്ട് ഏഴ് മണിക്ക് സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ്. തോമസില്‍ വൈദികരുടെ അടിയന്തര യോഗം ചേരും. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. ഹൈക്കോടതിയുടെ വിധിയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. വൈദികരുടെ അടിയന്തര യോഗത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് കര്‍ദിനാള്‍ തന്നെയാണ്. കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും രാജ്യത്തിന്റെ നിയമത്തിന് കീഴിലാണെന്നും കാനോന്‍ നിയമത്തിന് അവിടെ യാതൊരു സ്ഥാനവുമില്ലെന്നും നേരത്തേ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിമര്‍ശനത്തിനുശേഷമാണ് വിഷയത്തില്‍ കര്‍ദിനാളിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി വിധിച്ചത്. ഇതോടെ സഭയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here