ത്രിരാഷ്ട്ര ട്വന്റി-20 പരമ്പര; പ്രമുഖരില്ലാതെ ഇന്ത്യ ഇന്ന് ലങ്കക്കെതിരെ

ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫിക്കുവേണ്ടിയുള്ള ത്രിരാഷ്ട്ര ട്വന്റി-20 പരമ്പര ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. വിരാട് കോഹ്‌ലി, എം.എസ്. ധോണി, ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് മാനേജുമെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് നായകനാകുന്ന ടീമില്‍ ധവാന്‍, റെയ്‌ന, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മാത്രമാണ് സീനിയര്‍ താരങ്ങള്‍. ശ്രീലങ്കയെ കൂടാതെ ബംഗ്ലാദേശ് ആണ് ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാമത്തെ ടീം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here