Advertisement

സിബിഐ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; കേസ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ

March 7, 2018
Google News 0 minutes Read
suhaib

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ പ്രതിബന്ധങ്ങളില്ലെന്നും കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ തയ്യാറാണെന്നും സിബിഐ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ ഹൈക്കോടതി സിബിഐയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചത്. കോടതി സമ്മതിച്ചാല്‍ കേസ് ഉടന്‍ ഏറ്റെടുക്കുമെന്നും സിബിഐ അറിയിച്ചു.

എന്നാല്‍, യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും കേസില്‍ സിബിഐയുടെ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here