Advertisement

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിക്കാന്‍ ഗൗതം ഗംഭീര്‍

March 7, 2018
Google News 5 minutes Read
Goutham

ഇത്തവണത്തെ ഐപിഎല്‍ പോരാട്ടങ്ങളില്‍ ഡെല്‍ഹിയുടെ ചെകുത്താന്‍മാരെ നയിക്കാന്‍ ഇന്ത്യയുടെ വിശ്വസ്തരായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള ഗൗതി എത്തും. ഡല്‍ഹിക്കാരനായ ഗൗതി സ്വന്തം നാട്ടിന്റെ പേരിലുള്ള ഐപിഎല്‍ ടീമിന്റെ നായകനായ സന്തോഷത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയായിരുന്നു ഗൗതം കളത്തിലിറങ്ങിയത്. ഗൗതം ഗംഭീറിനെ ഡല്‍ഹിയുടെ നായകനായി ഇന്നാണ് നിയമിച്ചത്. ഡല്‍ഹിയുടെ താരങ്ങള്‍ മിടുക്കരണെന്നും അതിനാല്‍ മുഴുവന്‍ കഴിവും പുറത്തെടുത്താല്‍ മറ്റ് ടീമുകള്‍ക്ക് തങ്ങളെ പരാജയപ്പെടുത്താന്‍ പ്രയാസമാണെന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഗൗതം ഗംഭീര്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here