കൊട്ടക്കമ്പൂര്‍ കേസ് അവസാനിപ്പിക്കണമെന്ന് അന്വേഷണസംഘം കോടതിയില്‍

കൊട്ടക്കമ്പൂര്‍ വിവാദ ഭൂമിയിടപാട് കേസില്‍ ജോയ്‌സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍. ജോയ്‌സിനെതിരെ കേസ് എടുക്കാന്‍ വേണ്ട രേഖകള്‍ ലഭ്യമല്ലെന്നും അതിനാല്‍ കേസ് ഉടന്‍ അവസാനിപ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കൊട്ടക്കമ്പൂരിലെ സ്ഥലം ജോയ്‌സിന്റെ പിതാവ് വാങ്ങിയിട്ടുള്ളതാണെന്നും പിന്നീട് സര്‍ക്കാര്‍ തന്നെ ആ സ്ഥലത്തിന് പട്ടയം നല്‍കിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇതിലൂടെ ജോയ്‌സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് പോലീസ്. റവന്യൂ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ക്രമക്കേട് കണ്ടെത്തിയ വിവാദ ഭൂമിയിലാണ് പോലീസ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് 10 നുള്ളില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here