Advertisement

കോഴിക്കോട് വൻ സ്വർണ്ണ വേട്ട

March 7, 2018
Google News 0 minutes Read
gold seized from delhi gold busicuits seized from rameswaram

കോഴിക്കോട് വൻ സ്വർണ്ണ വേട്ട. ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം ഡി ആർ ഐ അധികൃതർ പിടികൂടി. കരിപ്പൂർ വിമാനത്താവളം, കോഴിക്കോട് റെയിൽവെ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 4 കിലോയോളം വരുന്ന സ്വർണ്ണം പിടികൂടിയത്.

ദുബായിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം ഡി ആർ ഐ അധികൃതർക്ക് ലഭിച്ചത്. 21 സ്വർണ്ണ ബിസ്‌ക്കറ്റുകൾക്ക് 78 ലക്ഷം രൂപ വിലവരും. രണ്ടര കിലോഗ്രം തൂക്കം വരുന്ന സ്വർണ്ണം കൊണ്ടുവന്നവരെ കണ്ടെത്താനായില്ല.

മറ്റൊരു പരിശോധനയിൽ കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ടെടുത്തു. യാത്രക്കാരനായ താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഹുനൈസിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഇയാളെ അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here