Advertisement

കോടതിക്ക് കോടതിയുടേതായ നിലപാടുകളുണ്ടാകും; പിണറായി വിജയന്‍

March 7, 2018
0 minutes Read
pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടുകൊടുത്ത ഹൈക്കോടതി നടപടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കോടതിക്ക് കോടതിയുടേതായ നിലപാടുകളും ന്യായങ്ങളും ഉണ്ടായിരിക്കും. അത് കോടതിയുടേതായ രീതികളാണ്. അതില്‍ ഇടപെടാന്‍ ഇല്ല. ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടന്നിരിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ വിധി വന്നത്. ഇതേ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന തന്റെ മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top