സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു

suraj venjarammood to be script writer

നടൻ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.

ശ്യാം പുഷ്‌കരനോടൊപ്പം സിനിമയുടെ തിരക്കഥയിൽ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങൾ തിരുവനന്തപുരം സ്ലാങിലേക്ക് മാറ്റി എഴുതിയത് സുരാജ് ആയിരുന്നു. മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായാണ് ദിലീഷ് പോത്തൻറെ സിനിമയിൽ മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More