സംഗീത ലോകത്ത് അരനൂറ്റാണ്ട്; അംഗീകാര നിറവില്‍ അര്‍ജുനന്‍ മാസ്റ്റര്‍

‘ഭയാനകം’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയ എം.കെ. അര്‍ജുനനാണ് 2017 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അമേച്ചര്‍ നാടക രംഗത്ത് ഗാനങ്ങള്‍ ഒരുക്കിയായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍ സിനിമയിലെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഒരേ ഭൂമി ഒരേ രക്തം’ എന്ന സിനിമയിലൂടെയാണ് എം.കെ. അര്‍ജുനന്‍ സംഗീത സംവിധാന രംഗത്ത് സജീവമായത്. അരനൂറ്റാണ്ടായി സിനിമ രംഗത്ത് സജീവമാണ് അര്‍ജുനന്‍ മാസ്റ്റര്‍. 220 ഓളം സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കിയ അര്‍ജുനന്‍ മാസ്റ്റര്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹനാകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here