കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം

വിഖ്യാത ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം. സിനിമയുടെ പ്രീ പ്രോഡക്ഷൻ ജോലികൾക്കിടെ തന്നെ പല തവണ കിം കി ഡുക് ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു തവണ ബലാത്സംഗം ചെയ്‌തെന്നും ആണ് നടി ചോയുടെ പരാതി. നടി നൽകിയ പാരാതിയെ തുടർന്ന് ടിവി ചിത്രങ്ങളിലും നാടകരംഗത്തും പ്രവർത്തിക്കുന്ന നിരവധി സ്ത്രീകൾ ചോയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
പുതിയ ചിത്രത്തിൽ നായികയാക്കാമെന്ന് പറഞ്ഞ കിം കി ഡുക് നടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകണമെന്ന ഉപാധി വച്ചിരുന്നു. കിം കിം ഡുകുമൊത്തുള്ള ആദ്യ ചിത്രത്തിന് ശേഷം തനിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും സൈകാട്രിസ്റ്റിനെ കണ്ട് ചികിത്സ തേടേണ്ടി വന്നു എന്നും നടി പറയുന്നു.
താൻ ഒരു സ്ത്രീയെ ഒരിക്കൽ അവരുടെ സമ്മതമില്ലാതെ ഉമ്മ വച്ചിട്ടുണ്ട്. പക്ഷെ ഇതല്ലാതെ മറ്റൊരിക്കലും ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തോട് താൻ ഒന്നും ചെയിതിട്ടില്ല. എനിക്ക് പല സ്ത്രീകളുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടപ്പോളെല്ലാം അത് പരസ്പര സമ്മതത്തോടെയായിരുന്നു. ഇത്തരം ആരോപങ്ങൾ വെറുതെ ഉന്നയിക്കുന്നതാണ് എന്നാണ് സംവിധായകനായ കിം കി ഡുക് ന്റെ വാദം.
sexual allegations against kim ki duk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here