സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് സർക്കാർ

സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് സർക്കാർ. കമ്മിഷൻ ഉമ്മൻ ചാണ്ടിക്ക് നോട്ടീസയച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നില്ല നോട്ടീസ് അയച്ചത്. ടീം സോളാർ കമ്പനിയെ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് സഹായിച്ചതിന് തെളിവുണ്ട്. ടെലഫോൺ രേഖകളും സാക്ഷിമൊഴികളും കമ്മീഷൻ കണക്കിലെടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് സരിതയെ അറിയാം. പൊതുവേദിയിൽ സരിതയുമൊത്തുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രമുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് സ്റ്റാഫിന് സരിതയെ അറിയാം. ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ ചില തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ ബോധിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here