ഹാദിയ കേരളത്തിലേക്ക്

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സാധുവാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ ഹാദിയ കേരളത്തിലേക്ക് എത്തുന്നു. ഷെഫിനുമായുള്ള വിവാഹബന്ധം തുടരാമെന്ന് സുപ്രീം കോടതി വിധിച്ചതിനാലാണ് ഹാദിയ സേലത്തു നിന്ന് കേരളത്തിലേക്ക് എത്തുന്നത്. ഷെഫിന്‍ ജഹാന്‍ എത്തിയാണ് ഹാദിയയെ മലപ്പുറത്തേക്ക് കൊണ്ടുവരുന്നത്. ഹാദിയയും ഷെഫിനും ചേര്‍ന്ന് നാളെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ഇന്നലെയാണ് റദ്ദാക്കിയത്. ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here