Advertisement

ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

March 9, 2018
Google News 0 minutes Read
JP Nadda

ഷിം​ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി യു​പി​യി​ൽ നി​ന്നും നി​യ​മ, ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ബി​ഹാ​റി​ൽ നി​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും മ​ൽ​സ​രി​ക്കും. സി​നി​മാ താ​രം ജ​യ ബ​ച്ച​ൻ യു​പി​യി​ൽ നി​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും മ​ൽ​സ​രി​ക്കും. രാ​ജ്യ​സ​ഭ​യി​ലെ 59 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സി​നി​മ താ​രം രേ​ഖ, ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക അ​നു അ​ഗാ എ​ന്നീ​വ​രു​ടെ​യും കാ​ലാ​വ​ധി ഏപ്രിലിൽ പൂ​ർ​ത്തി​യാ​കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here