Advertisement

ഗൂഗിൾ തേസിൽ ഇനി സന്ദേശവും അയക്കാം !

March 10, 2018
Google News 0 minutes Read
can send messages in google tez

പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ തേസ്. ഇനി മതൽ തേസിലൂടെ സന്ദേശവും അയക്കാം എന്നതാണ് പുതിയ മാറ്റം.

ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായിരുന്ന വാട്‌സാപ്പ് കഴിഞ്ഞ ദിവസം പണം അയക്കാൻ പറ്റുന്ന പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് തേസ് മെസ്സേജിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

ആദ്യം പണം മാത്രം അയക്കാവുന്ന ആപ്ലിക്കേഷനായിരുന്നു തേസ്. പണമയക്കുന്നതിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് കാർഡിൽ ഒരു ലക്ഷം രൂപവരെയുള്ള ക്യാഷ് പ്രൈസുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇതാണ് തേസിന് ജനപ്രീതി നേടിക്കൊടുത്തത്. കഴിഞ്ഞ വർഷമാണ് ഗൂഗിൾ പേയ്‌മെന്റ് ആപ്പ് ആയ ടെസ് പുറത്തിറക്കിയത്. നിലവിൽ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here