ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ട്; നിലപാടില്‍ ഉറച്ച് പ്രോസിക്യൂട്ടര്‍

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശന്‍. തനിക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിക്കെതിരെ വ്യാജ തെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ് കേസില്‍ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനാണ് വിജിലന്‍സ് നോക്കുന്നതെന്നും കേസില്‍ ചില ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കെ.പി. സതീശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ, വിജിലന്‍സ് ഡയറക്ടര്‍ കോടതിയലക്ഷ്യമാണ് സതീശന്‍ നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാടി ആഭ്യന്തര സെക്രട്ടറിക്ക് ഇന്ന് കത്ത് നല്‍കി. ഇതിനു പിന്നാലെയാണ് തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ആവര്‍ത്തിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശന്‍ രംഗത്തുവന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here