ശ്രീലങ്കയെ മുട്ടുകുത്തിച്ച് ബംഗ്ലാ കടുവകള്‍; വൈറലായി മുഷ്ഫിഖുറിന്റെ കോബ്രാ ഡാന്‍സ്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് സ്വന്തം നാട്ടില്‍ ഇത്തരത്തിലൊരു തോല്‍വി താങ്ങാന്‍ കഴിയാത്തതാണ്. എതിരാളികള്‍ ബംഗ്ലാദേശായിരുന്നു എന്നത് നാണക്കേട് വര്‍ധിപ്പിക്കുന്നുമുണ്ട്. ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ കടുവകള്‍ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖുര്‍ റഹീമിന്റെ കരുത്തറ്റ ഇന്നിംഗ്‌സായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് മുഷ്ഫിഖുറിന്റെ മത്സരശേഷമുള്ള വിജയാഘോഷമായിരുന്നു. 35 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 72 റണ്‍സാണ് മുഷ്ഫിഖര്‍ റഹീം നേടിയത്. കാലിന് പരിക്കേറ്റിട്ടും വിജയം നേടിയെടുക്കുന്നതു വരെ മുഷ്ഫിഖര്‍ ക്രീസില്‍ തുടര്‍ന്നു. അതിനാലാണ് വിജയശേഷമുള്ള ആഘോഷങ്ങള്‍ കൂടുതല്‍ ചൂടുപിടിച്ചത്. കോബ്രാ ഡാന്‍സ് കളിച്ചാണ് മുഷ്ഫിഖര്‍ തകര്‍പ്പന്‍ ആഹ്‌ളാദ പ്രകടനം നടത്തിയത്. ഇതിനോടകം തന്നെ മുഷ്ഫിഖറിന്റെ ആഘോഷ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മത്സരത്തിന്റെ നിശ്ചിത ഓവറില്‍ 216 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്‍പില്‍ ശ്രീലങ്ക ഉയര്‍ത്തിയെങ്കിലും രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ശേഷിക്കേ ബംഗ്ലാദേശിന്റെ കരുത്തന്‍മാര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Oh, this was the actual planned celebration had they won against India in 2016 ??.
Well played! Great innings. #Mushfiqur #Rahim #SlvsBan #BanvsSL pic.twitter.com/zWtap1FmVj— Chetan Sameer (@chetansameer) March 10, 2018
Mushfiqur Rahim’s Naagin Dance after winning is the most hilarious thing I have never seen on a cricket field…??
— Sharvari Gaikwad (@SharvariGaikwa1) March 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here