ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന് കാനം

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ വിഷയത്തില്‍ താനും പാര്‍ട്ടിയും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തികമായ വിഷയങ്ങളാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കാന്‍ കാരണം. ലൈറ്റ് മെട്രോ പദ്ധതിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More