തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ദിനകരനും

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവും കഴിഞ്ഞതിനു പിന്നാലെ തമിഴ്‌നാട്ടിലേക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ ടി.ടി.വി. ദിനകരന്‍ എത്തുന്നു. ദിനകരന്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം വ്യാഴാഴ്ച മധുരയില്‍ നടക്കും. പാര്‍ട്ടിയുടെ പേരും ചിഹ്നവും മധുരയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രഖ്യാപിക്കുമെന്ന് ദിനകരന്‍ വ്യക്തമാക്കി. അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്നും ദിനകരന്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here