പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ കാർവാൾ നഗറിലാണ് സംഭവം. ഡൽഹി സ്വദേശി സുധേഷ് കുമാർ എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൾ ഒരു മൊബൈൽ കടയിലെ യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധേഷ് പൊലീസിനെ സമീപിച്ചിരുന്നു. വൈകുന്നേരം വീട്ടിൽ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ മകൾ പിന്നീട് തിരിച്ചു വന്നില്ലെന്നായിരുന്നു പരാതി. പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഓവു ചാലിൽ നിന്നും കണ്ടെത്തി. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസിന് മകളുമായി സുധേഷ് കുമാർ ബൈക്കിൽ പോകുന്നതിന്റെ സിസിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.അങ്ങനെയാണ് മകളെ കൊന്നത് അച്ഛൻ ആണെന്ന കാര്യം വ്യക്തമായത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here