റെഡ്മി 5 മാർച്ച് 14 ന് ഇന്ത്യൻ വിപണിയിൽ

RedMi 5

ഷവോമിയുടെ റെഡ്മീ 5 ഇന്ത്യൻ വിപണിയിൽ മാർച്ച് 14 ന് എത്തും. ആമസോൺ, എംഐ.കോം എന്നിവയിലൂടെ ഓൺലൈനായും ഷവോമി ഹോം സ്റ്റോറിലൂടെ ഓഫ് ലൈനായും ഫോൺ സ്വന്തമാക്കാം. കഴിഞ്ഞ ഡിസംബറിലാണ് ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചത്.

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 2ജിബി റാ ഇൻറേണൽ മെമ്മറി 16ജിബി, 3ജിബി ഇൻറേണൽ മെമ്മറി 32 ജിബി എന്നീ രണ്ട് മോഡലുകൾ ലഭ്യമാണ്.

ആൻഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 എംപി പിൻക്യാമറയും, 5 എംപി മുൻ ക്യാമറയും ഫോണിനുണ്ട്. 3300 എംഎഎച്ചാണ് ബാറ്ററി ശേഷി. 2ജിബി റാം+ ഇൻറേണൽ മെമ്മറി 16ജിബി മോഡലിന് ചൈനീസ് വിലയിൽ 7,800 ഉം, 3ജിബി + 32 ജിബി പതിപ്പിന് ചൈനീസ് വിലയിൽ 8800 ആണ് വില. ഇതിൽ നിന്ന് അൽപ്പം കൂടുതലായിരിക്കും ഈ ഫോണിൻറെ വില എന്നാണ് വിവരം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top