ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്കു തിരിച്ചടി നേരിടേണ്ടി വരും; തുഷാര്‍

ചെങ്ങന്നൂരിലെ മുന്‍ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് വോട്ട് കുറയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുടെ ചില നിലപാടുകള്‍ മുന്നണിയെ ശിഥിലമാക്കുമെന്നും തുഷാര്‍ തുറന്നടിച്ചു. എന്‍ഡിഎ സംസ്ഥാന കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നില്ല. ബിഡിജെഎസ് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം ആവശ്യപ്പെട്ട് 14 പേരുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് നല്‍കിയിരുന്നു. ഒന്നര വര്‍ഷക്കാലമായി ബിഡിജെഎസ് നല്‍കിയ പട്ടികയെ കുറിച്ച് യാതൊരു നിലപാടും മുന്നണി സ്വീകരിച്ചിട്ടില്ല. എന്‍ഡിഎ മുന്നണിയില്‍ വലിയ തോതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here