സ്വാതന്ത്ര്യസമരസേനാനി ഡോ.വി.വി. വേലുക്കുട്ടി അരയന്റെ 124 ആം ജന്മദിനാഘോഷം നടന്നു

കേരളീയ നവോത്ഥാനം, ദേശീയ സ്വാതന്ത്ര്യ സമരം, അയിത്തോച്ചാടനപ്രക്ഷോഭം, സ്വസമുദായോദ്ധാരണം, പുരോഗമന പ്രസ്ഥാനത്തിന്റെ മുന്നേറ്റം തുടങ്ങിയവയ്ക്ക് തന്റെ ബഹുമുഖ പ്രതിഭാവിലാസം കൊണ്ട് നിർണ്ണായക സംഭാവനകൾ നൽകിയ ഡോ.വി.വി വേലുക്കുട്ടിയുടെ 124 ആം ജന്മദിനാഘോഷം മാർച്ച് 11 ന് കുടുംബവസതിയിൽ നടന്നു.
ശ്രീ കേസി വേണുഗോപാൽ എംപി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഗായകരായ എം ശശിധരൻ, റെജി, കലാമണ്ഡലം കീർത്തി, വരലക്ഷ്മി എന്നിവർ ഡെ.വിവി വേലുക്കുട്ടി അരയന്റെ പ്രസിദ്ധ കവിതകൾ ആലപിക്കും. രാവിലെ 8 മണിക്ക് സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ചെറിയഴിക്കലിൽവെച്ച് വെലുക്കുട്ടി അരയൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ തീരദേശ വികസന കോർപ്പറേൻ ഡയറക്ടർ എൻ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെർളി ശ്രീകുമാർ, മുനിസിപ്പൽ വൈസ് ചെയർമാൻആർ രവീന്ദ്രപിള്ള എന്നിങ്ങനെ നിരവധി പ്രമുഖർ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here