തലൈവരുടെ ഹിമാലയന്‍ യാത്ര; ചിത്രങ്ങള്‍ പുറത്ത്

ഹിമാലയന്‍ തീര്‍ത്ഥാടനം നടത്തുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രങ്ങള്‍ പുറത്ത്. രണ്ടാഴ്ച നീളുന്ന ഹിമാലയന്‍ പര്യടനമാണ് താരം നടത്തുന്നത്. രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്ന താരത്തിന്റെ ഹിമാലയന്‍ പര്യടനവും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ഹിമാലയന്‍ പര്യടനത്തിനു ശേഷം രാഷ്ട്രീയത്തില്‍ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് താരം പരസ്യപ്പെടുത്തുമെന്നാണ് സൂചനകള്‍. വ്യക്തി ജീവിതത്തിലെ പ്രധാന സാഹചര്യങ്ങളിലെല്ലാം ഹിമാലയത്തിലേക്ക് രജനി ആത്മീയ യാത്ര നടത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ മഹാ അവതാര്‍ ബാബാജി വസിക്കുന്നതും ഹിമാലയത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here