Advertisement

കാവേരി വിഷയത്തില്‍ രജനി മൗനം പാലിക്കുന്നു; വിമര്‍ശനവുമായി കമല്‍ഹാസന്‍

March 13, 2018
Google News 0 minutes Read
Kamalhassan with Rajani

കാവേരി പ്രശ്‌നത്തില്‍ നടന്‍ രജനികാന്ത് മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്ത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയിരിക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളുടെയും അഭിപ്രായങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലും ചര്‍ച്ചയാകുമെന്ന സാഹചര്യത്തിലാണ് കമലിന്റെ ഈ പ്രതികരണം. രജനിയുടെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കാവേരി വിഷയത്തില്‍ മാത്രമല്ല, മറ്റ് ചില പ്രധാന രാഷ്ട്രീയ വിഷയങ്ങളിലും രജനി മൗനം പാലിക്കുകയാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യത്തിന്റെ പ്രചാരണ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here