Advertisement

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

March 13, 2018
Google News 1 minute Read
Pinarayi Vijayan 1

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വിടി ബല്‍റാം  ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും എ​ന്തു​വേ​ണ​മെ​ന്ന് ആ​ലോ​ചി​ക്കും. ശ​മ്പ​ള​വും പെ​ൻ​ഷ​നും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നും സ​ഭ​യി​ൽ വ്യക്തമാക്കി.  സു​ശീ​ൽ ഖ​ന്ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് ആ​ശ​ങ്ക​വേ​ണ്ട. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും കൂ​ട്ടും. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല​ക​ളി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here