Advertisement

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി

March 13, 2018
Google News 6 minutes Read

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ട്രംപും ടില്ലേഴ്സണും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായുള്ള വാർത്തകൾ നിലനിൽക്കെയാണ് പുറത്താക്കലുണ്ടായിരിക്കുന്നത്. ടില്ലേഴ്സണിന്‍റെ ഇത്രയും കാലത്തെ സേവനത്തിന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. ടില്ലേഴ്സണിനു പകരം സിഐഎ തലവൻ മൈക്ക് പോംപിയോയെയാണ് പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. സിഐഎയുടെ ആദ്യ വനിതാ തലവനായി ജിനാ ഹാസ്പലിനെ നിയമിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here