Advertisement

പ്ലസ്ടു ചോദ്യപേപ്പറില്‍ പിഴവ്

March 14, 2018
Google News 0 minutes Read
indian military college entrance examination december

പ്ലസ്ടു കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പിഴവ്. ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് കുട്ടികളില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. 27 മാര്‍ക്കിനുള്ള ചോദ്യങ്ങളിലാണ് പിഴവ് പറ്റിയിരിക്കുന്നത്. മലയാളത്തില്‍ രണ്ട് ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് ഉത്തരമെഴുതുക എന്ന് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ഇംഗ്ലീഷില്‍ ഒന്‍പത് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണമെന്ന നിര്‍ദ്ദശമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ഏതെങ്കിലും രണ്ടെണ്ണത്തില്‍ ഒന്നിന് ഉത്തരെമെഴുതിയ വിദ്യാര്‍ത്ഥികള്‍ ആശയകുഴപ്പത്തിലാണ്. മാര്‍ക്ക് നഷ്ടപ്പെടുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here