കീഴാറ്റൂര്‍ ബൈപ്പാസ്; നാട്ടുകാര്‍ മണ്ണെണ്ണെ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നു

കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയൽക്കിളി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകരുടെ പ്രതിഷേധം. ദേശീയ പാതയ്ക്കായി സർവേ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്.
രാവിലെ പോലീസ് സഹായത്തോടെ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രതിഷേധക്കാരും എത്തി. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയാറായിട്ടില്ല. പോലീസ് മാറണമെന്നാണ് സമരക്കാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here