ആഗോള മാധ്യമ ലോകത്ത് പുതുചരിത്രം കുറിക്കാൻ ഫ്ളവേഴ്സ്

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി ആർ ശ്രീകണ്ഠൻ നായർ ഒരുങ്ങുന്നു. മാർച്ച് 18 രാവിലെ 11.30 മുതൽ ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ചാണ് ലോക മാധ്യമ രംഗത്ത് പുതു ചരിത്രം രചിക്കാനുള്ള ഐതിഹാസിക ടോക്ക് ഷോയുമായി ഫ്ളവേഴ്സ് ചാനൽ എത്തുന്നത്.

ലൈവ് ടോക്ക് ഷോയ്ക്കു ശേഷം മലയാളത്തിലെ നക്ഷത്ര താരങ്ങളും ഫ്ള വേഴ്സ് കലാകാരന്മാരും ചേർന്നൊരുക്കുന്ന അത്യപൂർവ ദൃശ്യവിരുന്നായ ഫ്ള വേഴ്സ് സ്റ്റാർ നൈറ്റും നടക്കും. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക ടെലിവിഷൻ കാഴ്‌ച്ചകളെല്ലാം പ്രേക്ഷകർക്ക് മുൻപിൽ തത്സമയം ടെലികാസ്റ്റ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top