Advertisement

ത്രിപുര ചാരിലാം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

March 15, 2018
Google News 0 minutes Read

ഉപതിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേബ് ബർമനാണ് വിജയിച്ചത്. 25,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സിപിഎം സ്ഥാനാർഥി രമേന്ദ്ര നാരായണ്‍ ദേബ് ബർമയുടെ മരണത്തെ തുടർന്ന് നീട്ടിവെച്ച ചാരിലാം സീറ്റിലെ തിരഞ്ഞെടുപ്പ്‌ മാർച്ച് 12നാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ത്രിപുരയിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here