‘ദ വയറി’നെതിരായ നടപടികള്‍ നിറുത്തി വയ്ക്കണമെന്ന് സുപ്രീം കോടതി

ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുകൂലമായി സുപ്രീം കോടതി വിധി. പോര്‍ട്ടലിനെതിരെയുള്ള നടപടികള്‍ തത്കാലത്തേക്ക് നിറുത്തി വയ്ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയ്ക്കാണ് നിര്‍ദേശം നല്‍കിയത്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് നിര്‍ദേശം. അമിത് ഷായുടെ മകന് എതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതിനെതിരെ നടപടി ഉണ്ടായത്.
അമിത് ഷായുടെ മകൻ ജയ്ഷായുടെ വ്യവസായവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. കുറഞ്ഞകാലംെകാണ്ട് ജയ്ഷായുടെ കമ്പനിക്കുണ്ടായ വൻ സാമ്പത്തിക വളർച്ചയാണ് ‘ദ വയർ പുറത്ത് വിട്ടത്. ഇതേ തുടർന്ന് പോർട്ടലിനെതിരെ ജയ് അപകീർത്തി കേസ് ഫയൽ ചെയ്തു. ഈ കേസിലാണ് ദ വയര്‍ വാര്‍ത്താ വിലക്ക് നേരിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here