Advertisement

യുവതി മുങ്ങിയത് പുഴയിലല്ല, കാമുകനൊപ്പമെന്ന് പോലീസ്

March 15, 2018
Google News 1 minute Read
women kerela
ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ കാണാതായതായ സംഭവത്തില്‍ വഴിത്തിരിവ്. പുഴയിലെ ഒഴുക്കില്‍പ്പെട്ടതാകുമെന്ന് കരുതിയ പെണ്‍കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം ശാന്തന്‍പാറ പോലീസ് കാമുകന്റെ വീട്ടില്‍ നിന്ന് പൊക്കി. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച വെളുപ്പിന് രണ്ട് മണി മുതലാണ് യുവതിയെ പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്നും കാണാതായത്. ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും പുഴയിലെ തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഏഴ് മാസം മുമ്പാണ് ഈ യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി ഇവര്‍ പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച  വെളുപ്പിന് മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ അപ്രതീക്ഷിതമായി കാണാതായത്.

താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവച്ചിരുന്നു. ഇതാണ് ഇവര്‍ പുഴയില്‍ ചാടിയതാകാമെന്ന സംശയത്തിന് കാരണമായത്. ശാന്തമ്പാറ സിഐ, ടി.ആര്‍.പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പഴയ കാമുകനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സംഘം നെവിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.
women kerela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here