Advertisement

പിവി അന്‍വറിന്റെ നിയമലംഘനം പുറത്ത് വിട്ട് കോഴിക്കോട് കളക്ടറുടെ റിപ്പോര്‍ട്ട്

March 16, 2018
Google News 0 minutes Read

പിവി അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല, പാർക്കിൽ അനധികൃത കെട്ടിടങ്ങൾ ഉണ്ട്, ഇവ പൊളിച്ചു മാറ്റണം.
പാർക്ക് നിർമ്മാണത്തിൽ അംഗീകരിച്ച പ്ലാനിൽ വ്യത്യാസമുണ്ടായതായും കളക്ടര്‍ കണ്ടെത്തി.

പാര്‍ക്കിനോട് ചേര്‍ന്ന് അൻവറിന്റെ പേരിൽ അനധികൃത ഭൂമിയുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇവയിലെല്ലാം കേസ് എടുത്ത് അന്വേഷണം നടത്താൻ ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here