വിവാദമായി വിദ്യാര്‍ത്ഥികളുടെ ജന്മദിനാഘോഷം

birthday clelebration

ജന്മദിന ആഘോഷത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ സ്കൂൾ ഗേറ്റിലാണ് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൈകൾ മൈതാനത്തിന്‍റെ ഗേറ്റിൽ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുന്നത്‌
ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം നടന്നത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. പീഡനമേറ്റ വിദ്യാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണ് എന്നാണ് സ്കൂളിന്‍റെ വാദം. സംഭവം വിവാദമായതോടെ പിടിഎ ചേർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്രൂരമായ സംഭവമാണ് നടന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top