കൊല്ലത്ത് വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം, കേസെടുത്ത് പൊലീസ്

കൊല്ലo കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷത്തിൽ കേസെടുത്ത് കരുനാഗപ്പള്ളി പൊലീസ്. ആയുധം കൈവെക്കുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 24 വാർത്തയ്ക്ക് പിന്നാലെയാണ് പൊലീസ് നടപടി
ഗുണ്ടാനേതാവായ എം എസ് നിതീഷിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കരുനാഗപ്പളളിയിലെ മെമ്മറീസ് ഹോട്ടലിലെ ജന്മദിനാഘോഷത്തിൽ
പങ്കെടുത്തവരിൽ, കാപ്പാ കേസ് പ്രതികളും, കൊലക്കേസ് പ്രതികളും അടക്കം 28 പേരാണ് പങ്കെടുത്തതെന്നാണ് പോലീസ് വിലയിരുത്തൽ.
ഗുണ്ടാ നേതാക്കളായ എം എസ് നിതീഷ്, തൻസീർ, ബിൻഷാദ്, എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതിയാക്കിയാണ് കേസ്. കണ്ടാലറിയാവുന്ന 25 പേർ പ്രതിപ്പട്ടികയിലുണ്ട്. ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് കരുനാഗപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസെടുത്തതിന് പിന്നാലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങി.
Story Highlights : Police register case Gunda leader birthday celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here