മനുഷ്യകടത്ത് കേസ്; പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തിക്ക് രണ്ട് വര്‍ഷം കഠിന തടവ്

daler mehandi

മനുഷ്യകടത്ത് കേസില്‍ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്തിക്ക് രണ്ട് വര്‍ഷം കഠിന തടവ് വിധിച്ചു. ഡല്‍ഹി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. മനുഷ്യകടത്ത് കേസില്‍ 2003ലാണ് ദലേര്‍ മെഹന്തി കുറ്റാരോപിതനാകുന്നത്. സംഗീത നിശയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ആളുകളെ കടത്തിയെന്നാണ് ദലേര്‍ മെഹന്തിക്കെതിരായ കേസ്. സ്വന്തം സംഗീത ഗ്രൂപ്പിലെ അംഗങ്ങളായാണ് അവരെ വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസ് ദലേര്‍ മെഹന്തിനെ അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top