ചെങ്ങന്നൂരില്‍ മതങ്ങളോടുള്ള മമത പുറത്തെടുത്ത് ബിജെപി പ്രചാരണം ആരംഭിച്ചു

sreedharan pillai bjp

ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പരുമല പള്ളിയെ ദേശീയ തീര്‍ഥാടക പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശബരിമലയുടെ പൂര്‍ണ ചരിത്രം ഉള്‍പ്പെടുത്തുന്ന മ്യൂസിയം ചെങ്ങന്നൂരില്‍ സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയാണ് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രചാരണം ചൂടുപിടിക്കുന്നത്. പി.എസ്. ശ്രീധരന്‍പിള്ളയായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി നേതൃത്വം ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top