ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുത്; കണ്ണന്താനം

alphons

ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടാനും സംസ്‌കാരത്തെ മനസിലാക്കാനും ശ്രമിക്കണം. അതിന്റെ ഭാഗമായി ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കുന്നത് ഒഴിവാക്കണമെന്നാണ് തന്റെ താല്‍പര്യമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിക്കുന്നത്‌ സാധാരണമാണ്. എന്നാല്‍, ഇന്ത്യയില്‍ അത് അനുവദിക്കാനാവില്ല. ഓരോ രാജ്യത്തിനും അതിന്റെതായ സംസ്‌കാരം ഉണ്ട്. ആ സംസ്‌കാരത്തിനനുസരിച്ച് വേഷം ധരിക്കാന്‍ വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ പ്രസ്താവന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top