കോടതി രേഖകള്‍ പ്രകാരം പി.കെ. കുഞ്ഞനന്തന് പ്രായം 68

kunjanathan criminal

70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷയിളവ് നല്‍കി ജയില്‍ മോചിപ്പിക്കാനിരുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് രേഖകള്‍ പ്രകാരമുള്ളത് 68 വയസ്സ് മാത്രം. കോടതി രേഖകള്‍ പ്രകാരം ഇപ്പോള്‍ 68 ആണ് കുഞ്ഞനന്ദന്റെ പ്രായം. കോടതി രേഖകള്‍ പ്രകാരം കേസില്‍ അറസ്റ്റിലാകുമ്പോള്‍ കുഞ്ഞനന്ദന് പ്രായം 62 മാത്രമായിരുന്നു. 70 വയസ്സ് കഴിഞ്ഞെന്ന് കാണിച്ച് ജയിലില്‍ നിന്ന് മോചനം നേടാനായിരുന്നു ശ്രമങ്ങള്‍ നടന്നിരുന്നത്. 70 വയസ്സ് കഴിഞ്ഞവരുടെ പ്രായാധിക്യം പരിഗണിച്ചും ആരോഗ്യസ്ഥിതികള്‍ വിലയിരുത്തിയും ശിക്ഷ ഇളവ് നല്‍കാന്‍ കഴിയുമെന്നതിനാല്‍ അത് മറയാക്കി രക്ഷപ്പെടാനായിരുന്നു കുഞ്ഞനന്ദന്റെ ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top