സ്റ്റീഫന്‍ ഹോക്കിംഗിന്റെ അന്ത്യവിശ്രമം അസെന്‍ഷന്‍ ബറിയല്‍ ഗ്രൗണ്ടില്‍

stephen hawking

സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഭൗതിക ശരീരം ക്രൈംബ്രിഡ്ജ് സര്‍വകലാശാലയിലെ മഹത് വ്യക്തികള്‍ അന്ത്യനിദ്ര കൊള്ളുന്ന അസെന്‍ഷന്‍ ബറിയല്‍ ഗ്രൗണ്ടിലാണെന്ന് സൂചന. ഹോക്കിംഗിന്റെ മുന്‍ഭാര്യ ജെയ്ന്‍ സെമിത്തേരി സന്ദര്‍ശിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തത്ത്വചിന്തകന്‍ ലുഡ് വിഗ് വിറ്റ്ജെന്‍സ്റ്റെയിന്‍, നോബേല്‍ ജേതാവ് ജോണ്‍ കോക്രോഫ്റ്റ്, ഫ്രെഡറിക് ഗൗലാന്റ് ഹോപ്കിന്‍സ് തുടങ്ങിയവരും അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ചാള്‍സ് ഡാര്‍വിന്റെ കുടുംബത്തേയും അടക്കിയിരിക്കുന്നത് ഇവിടെയാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ സെമിത്തേരി.

stephen hawking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top