കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍

Congress Rahul Gandhi

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ഇന്ന് ദില്ലിയിൽ ആരംഭിക്കും . രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തും. തുടർന്ന് കോൺഗ്രസിന്റെ മാർഗ്ഗ രേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്.

നാല് പ്രമേയങ്ങൾ സമ്മേളനം പാസാക്കും. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നും യോഗം ചര്‍ച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top