പാസ്റ്റര്‍ കൗണ്‍സിലില്‍ കര്‍ദ്ദിനാള്‍ വിമത പക്ഷത്തിന് ജയം; രാജിക്കായി പിടിമുറക്കി എതിരാളികള്‍

Cardinal George Alancheri

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം ഉന്നയിച്ച് അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍. അതിരൂപതയുടെ ആസ്ഥാനത്ത് പാസ്റ്റര്‍ കൗണ്‍സില്‍ യോഗം ചേരുന്നതിനു മുന്‍പേ കര്‍ദ്ദിനാള്‍ വിമത പക്ഷം മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാജിക്കായി മുറവിളി ആരംഭിച്ചിരുന്നു. കൗണ്‍സില്‍ സെക്രട്ടറിയായി കര്‍ദ്ദിനാള്‍ വിമത പക്ഷത്തുള്ള പി. ജെരാര്‍ദ്ദ് തിരഞ്ഞെടുക്കപ്പെട്ടതോടെ കര്‍ദ്ദിനാള്‍ പക്ഷം പ്രതിരോധത്തിലായിരിക്കുകയാണ്. കര്‍ദ്ദിനാള്‍ വിമത പക്ഷത്തിനാണ് പാസ്റ്റര്‍ കൗണ്‍സിലില്‍ കൂടുതല്‍ പ്രാതിനിധ്യം എന്ന് അടിവരയിടുന്നതാണ് കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ്. ഇതോടെ കര്‍ദ്ദിനാളിന്റെ രാജി ആവശ്യം പ്രബലപ്പെടുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top