മോദി ഭരണകൂടം രാജ്യത്ത് വിദ്വേഷം പരത്തുന്നു; രാഹുല്‍ ഗാന്ധി

Rahul Gandhi aicc

നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നും കോണ്‍ഗ്രസിന് മാത്രമാണ് ഇനി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുപാലിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കളുടെ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പ് വരുത്തുമെന്നും മുതിര്‍ന്ന നേതാക്കളെ വിസ്മരിക്കാതെ പാര്‍ട്ടിയെ നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top