സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും

Umman chandi

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍  ഹൈക്കോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും.ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍  തടയണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.

അതേസമയം സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ വാദം തുടരും.   കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിന്റെ വാദം പുരോഗമിക്കുന്നത്.  മുതിര്‍ന്ന അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വാദം കേള്‍ക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top