മുന്നണി പ്രവേശനത്തെ കുറിച്ച് ഉടന്‍ തീരുമാനമെടുക്കും; കേരള കോണ്‍ഗ്രസ്

Kerala congress m

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഏത് മുന്നണിയുമായി സഹകരിക്കണമെന്നതിനെ കുറിച്ച് തീരുമാനത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലായിരുന്നു പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. എല്‍ഡിഎഫ് മുന്നണിയിലേക്ക് പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ചില നേതാക്കള്‍ യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന നിലപാടിലാണ്. മുന്നണി പ്രവേശനം നീണ്ടുപോകുന്നതില്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പ്രതിനിധികള്‍ അതൃപ്തി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top