പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഉറപ്പ്

TP Ramakrishnan

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഉറപ്പ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ചിലര്‍ അതിനെ ദുര്‍വ്യാഖ്യാനിക്കുന്നു. സര്‍ക്കാര്‍ മദ്യം ഒഴുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. പൊതുനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ തുറക്കുന്നത്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മ​ദ്യ​ന​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ര​മു​ള്ള മ​ദ്യ​ന​യ​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും മ​ദ്യ​വ​ർ​ജ​നം ത​ന്നെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top