ലോക റെക്കോർഡ് മറികടന്ന് ശ്രികണ്ഠൻ നായർ മുന്നേറുന്നു; ഇതുവരെ മറികടന്നത് 500 ചോദ്യങ്ങൾ !

sreekandan nair crosses 500 questions

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന റെക്കോർഡും മറികടന്ന് ആർ. ശ്രീകണ്ഠൻ നായർ മുന്നേറുന്നു. 175 ചോദ്യങ്ങൾ ചോദിച്ച 2013ലെ ഗ്രഹാം നോർട്ടണിന്റെ റെക്കോർഡ് മറികടന്ന ശ്രീകണ്ഠൻ നായർ നിലവിൽ 500 ചോദ്യങ്ങൾ പിന്നിട്ട് മുന്നേറുകയാണ്.

ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡ് ഇടുന്ന ശ്രീകണ്ഠൻ നായർ ഷോഫഌവഴ്‌സ് ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്‌കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പരമാവധി ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ആർ ശ്രീകണ്ഠൻ നായരുടെ മുന്നിലുള്ള ലക്ഷ്യം.അതേസമയം, റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top