ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് ലോക റെക്കോര്‍ഡ്; ഔദ്യോഗിക പ്രഖ്യാപനം നടന്നു

തുടര്‍ച്ചയായി 675 ചോദ്യങ്ങള്‍ ചോദിച്ച് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. ലോക റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറ് മണിക്കൂര്‍ നീണ്ട തത്സമയ ചോദ്യോത്തര പരിപാടിയില്‍ 675 ചോദ്യങ്ങളാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. ചോദ്യോത്തര പരിപാടിക്ക് ശേഷം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. 2013ല്‍ 175 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിച്ച് ഗ്രഹാം നോര്‍ട്ടണ്‍ സ്വന്തമാക്കിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം ജന്മസ്ഥലമായ കൊട്ടാരക്കരയിലെ എംജിഎം ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയിലാണ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മറികടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here