മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

കണ്ണൂരില്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തു. ബസ് യാത്രക്കാരിയായ യുവതിയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 20 മിനിറ്റോളം വാഹനമോടിക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിച്ചതായി യാത്രക്കാര്‍ പറയുന്നു. ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളും യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ലൈസന്‍സ് റദ്ദ് ചെയ്യ്തതിനൊപ്പം 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. കണ്ണൂരിലെ പ്രൈവറ്റ് ബസ് ഡ്രൈവര്‍ക്കെതിരെയാണ് നടപടി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More