2ജി സ്‌പെക്ട്രം കേസ്; രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ

2g spectrum case

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മൂന്ന് മാസം മുമ്പായിരുന്നു രാജയും കനിമൊഴിയും ഉള്‍പ്പെടെ 17 പേരെ കുറ്റവിമക്തരാക്കി ഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 2007-2008 ല്‍ 2ജി സ്പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.  കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. ഇരുവരെയും കുറ്റവിമുക്തരാക്കിയ കോടതി നടപടിയെ ചോദ്യം ചെയ്താണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More